മലയാളം ബൂലോഗത്തിലെ ചില മുത്തുകളും പവിഴങ്ങളും ഇതാ.
യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!
ദേവരാഗം, ദുബായ്, ഐക്യ അറബിനാടുകള്‍
1969-ല്‍ കൊല്ലത്തിനടുത്ത് കുണ്ടറയില്‍ ജനിച്ചു. ക്രേവന്‍ എല്‍ എം എസ് സ്കൂളില്‍ നിന്നും എസ് എസ് എല്‍ സി ജയിച്ചു. ടി കെ എം കോളേജ്, കൊല്ലം എസ് എന്‍ കോളേജ് എന്നീ കലാലയങ്ങളിലും പഠിച്ചിട്ടുണ്ട്. 1989 -ല്‍ വാണിജ്യത്തില്‍ ബിരുദം നേടി. 1996 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേര്‍ഡ് എക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അസ്സോസിയേറ്റ് അംഗം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ദുബായില്‍ ജീവിക്കുന്നു.വിവാഹിതന്‍.
ബാലകഥകളെഴുതുന്ന ബാലേട്ടന്‍. 2005 സെപ്തംബറിനു ശേഷം ബൂലോഗത്തില്‍ എഴുതിയിട്ടില്ലെങ്കിലും, എഴുതിയ ആറു കഥകള്‍ വായിയ്ക്കാന്‍ ഇപ്പോഴും അവിടെ ഉണ്ടു്.
കുട്ടിക്കാലത്തിനു നഷ്ടപ്പെടാതിരിയ്ക്കാന്‍ വേണ്ടി, സിബു സി. ജെ. സമാഹരിച്ചു ശേഖരിച്ചു വയ്ക്കുന്നു.
ഉമേഷ് പാര്‍വ്വതീനിലയം നരേന്ദ്രന്‍ നായര്‍.
മുന്‍പേ നടന്ന ഗുരുക്കള്‍ തെളിച്ച ദീപപ്രകാശത്തില്‍ ലോകത്തെ കാണാനൊരു ശ്രമം…
ഭാരതത്തിന്റെ ശാസ്ത്രപൈതൃകത്തെപ്പറ്റി അഭിമാനം കൊള്ളുന്ന, അതേ സമയം ഇല്ലാത്ത മഹത്ത്വം ഭാരതീയപൈതൃകത്തിനു ചാര്‍ത്തുന്നതില്‍ രോഷാകുലനായ, ഒരു സാധാരണ ഭാരതീയന്‍.
പൈതൃകത്തെപ്പറ്റി നാഴികയ്ക്കു നാല്‍പ്പതു വട്ടം അലറാതെ, ഭാരതീയശാസ്ത്രഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുവാനും പഠിക്കുവാനും ശ്രമിക്കണം എന്നു നിരന്തരമായി വാദിക്കുന്നു. അതിനുവേണ്ടി ചെയ്യാന്‍ കഴിയുന്ന കുറച്ചു കാര്യങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കാമെന്നു കരുതി.
#1 by niKk on ഓഗസ്റ്റ് 14, 2006 - 5:27 pm
ഉം കിടുവയെ കിടുവ പിടിച്ചെന്നോ!!!
#2 by വല്യമ്മായി on ഓഗസ്റ്റ് 15, 2006 - 3:21 pm
നല്ല ഉദ്യമം
-ബൂലോകത്തിലെ ഒരു കരിക്കട്ട
#3 by Mandoos on ഓഗസ്റ്റ് 15, 2006 - 3:24 pm
മുത്തും പവിഴവും കണ്ടെത്തുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുന്ന പായലും മറ്റും പിടിച്ചുകിടക്കുന്ന ഏതാനും കല്ലുകളും ബൂലോഗത്തിലുണ്ടെന്നോര്‍മ്മിക്കുമല്ലോ…